നവകേരള സൃഷ്ടിക്ക് സാങ്കേതിക സർവകലാശാല നൽകുന്നത് വലിയ സംഭാവനകൾ: ആര്‍ ബിന്ദു

Published : Oct 10, 2024, 08:15 PM IST
നവകേരള സൃഷ്ടിക്ക് സാങ്കേതിക സർവകലാശാല നൽകുന്നത് വലിയ സംഭാവനകൾ: ആര്‍ ബിന്ദു

Synopsis

കേരള സാങ്കേതിക സർവകലാശാലയുടെ നാല് പദ്ധതികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഠനവകുപ്പുകൾ, ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ, സെക്ഷൻ 8 കമ്പനി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്റർ എന്നിവയാണ് പദ്ധതികൾ. ഇവ സർവകലാശാലയുടെ വളർച്ചയ്ക്കും കേരളത്തിന്റെ വ്യാവസായിക-സാമൂഹിക വികസനത്തിനും സഹായകമാകുമെന്ന് മന്ത്രിയും എം.എൽ.എ കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടു. വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന് മാത്രമല്ല, സമൂഹത്തിന് ആകമാനം പ്രതീക്ഷയും പ്രത്യാശയും നൽകുന്ന പദ്ധതികളാണ് സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന പദ്ധതികളെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.  സർക്കാരിന്റെ നാലാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭാഗമായി സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന സർവകലാശാലയുടെ പഠനവകുപ്പുകൾ, ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണം, സെക്ഷൻ 8 കമ്പനി രൂപീകരണം, സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ് സെന്റർ എന്നീ നാല് പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ഈ പദ്ധതികൾ നടപ്പിലാക്കുക വഴി സർവകലാശാല നാല് തിളങ്ങുന്ന അധ്യായങ്ങളാണ് എഴുതി ചേർത്തിരിക്കുന്നത്. ഒരു നവകേരളം സൃഷ്ടിക്കുന്നതിനു  വലിയ സംഭാവനകൾ നല്കാൻ ഈ പദ്ധതികൾ വഴി സർവകലാശാലക്ക് കഴിയും, മന്ത്രി കൂട്ടിച്ചേർത്തു. ഉദ്‌ഘാടനം ചെയ്ത നാല് പദ്ധതികളും ഈ സർവ്വകലാശാലയുടെ മുന്നോട്ടുള്ള വളർച്ചക്ക് ശക്തിയേകുന്നതിനോടൊപ്പം കേരളത്തിന്റെ വ്യാവസായിക-സാമൂഹിക സുസ്ഥിര വികസന ലക്ഷ്യങ്ങളെ ത്വരിതപ്പെടുത്താനും സഹായിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം എൽ എ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അക്കാദമിക-ഗവേഷണ-വ്യാവസായിക മേഖലയിലെ വിടവ് നികത്താനും പങ്കാളിത്ത പ്രവർത്തനങ്ങളിലൂടെയും വിജ്ഞാന കൈമാറ്റത്തിലൂടെയും കൈകോർത്തു പ്രവർത്തിക്കാനും ഈ സംരംഭങ്ങളിലൂടെ സർവകലാശാലക്ക് കഴിയും, അദ്ദേഹം പറഞ്ഞു. 

വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് അംഗങ്ങളായ പി കെ ബിജു, അഡ്വ. ഐ സാജു, ഡോ. ജമുന, പ്രൊഫ. ജി സഞ്ജീവ്, ഡോ. വിനോദ് കുമാർ ജേക്കബ്, ആഷിക് ഇബ്രാഹിംകുട്ടി, ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗം ഡോ. ജി വേണുഗോപാൽ, രജിസ്ട്രാർ ഡോ എ പ്രവീൺ അക്കാദമിക വിഭാഗം ഡീൻ ഡോ. വിനു തോമസ്, പരീക്ഷ കൺട്രോളർ ഡോ. അനന്ത രസ്മി എന്നിവർ പങ്കെടുത്തു.

2025ലെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു, ഹോളിക്ക് പ്രാദേശികാവധി ദില്ലിയിലുളള പൊതുമേഖലാ സ്ഥാപനങ്ങൾക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം