കെഎം ഷാജിക്കെതിരായ വധഭീഷണി: മുൻകൂര്‍ ജാമ്യഹര്‍ജിയുമായി തേജസ് തലശ്ശേരി സെഷൻസ് കോടതിയിൽ

Published : Oct 24, 2020, 10:32 AM ISTUpdated : Oct 24, 2020, 11:11 AM IST
കെഎം ഷാജിക്കെതിരായ വധഭീഷണി: മുൻകൂര്‍ ജാമ്യഹര്‍ജിയുമായി തേജസ് തലശ്ശേരി സെഷൻസ് കോടതിയിൽ

Synopsis

വധിക്കാൻ 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് കെഎം  ഷാജിയുടെ പരാതി. തേജസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

കണ്ണൂര്‍: കെഎം ഷാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പാപ്പിനിശ്ശേരി സ്വദേശി തേജസ് മുൻകൂര്‍ജാമ്യത്തിന്  ഒരുങ്ങുന്നു. തലശ്ശേരി സെഷൻസ് കോടതിയിലാണ് മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയിട്ടുള്ളത്. വധിക്കാൻ 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് കെഎം  ഷാജിയുടെ പരാതി. തേജസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

അതിനിടെ മുംബൈ അധോലോകത്തിലുള്ള ചിലർക്ക് പാപ്പിനിശ്ശേരി സ്വദേശി ക്വട്ടേഷൻ നൽകിയെന്ന കെഎം ഷാജി എംഎൽഎയുടെ പരാതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി തേജസിന്‍റെ അച്ഛന്‍റെ പ്രതികരണവും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു,   കെ.എം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം മകന്‍റേത് തന്നെയാകാനാണ് സാധ്യതയെന്നാണ് തേജസിന്‍റെ അച്ഛൻ കുഞ്ഞിരാമൻ പറയുന്നത്. മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായൊന്നും ബന്ധമില്ല. മകനെ കുടുക്കാൻ സംഭാഷണം ചിലർ ചോർത്തിയതാകും. തേജസ് സിപിഎം അനുഭാവിയാണ്.  മദ്യലഹരിയിൽ വിളിച്ച ഫോൺ കോൾ ആകാനാണ് സാധ്യത. നാല് ദിവസമായ തേജസ് വീട്ടിൽ വന്നിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും  അച്ഛൻ പറയുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുരയിടത്തിൽ മതിൽ കെട്ടാന്‍ എത്തിയവരുമായി സംസാരിച്ചു നിൽക്കുമ്പോൾ ആക്രമണം, യുവതിയെ മർദിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി, റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസർ