പൊതുജന ശ്രദ്ധക്ക്, ഇന്നും താപനില വർധിക്കും, സ്വീകരിക്കേണ്ട മാർ​ഗങ്ങൾ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി

Published : Jan 29, 2025, 09:41 AM ISTUpdated : Jan 29, 2025, 10:14 AM IST
പൊതുജന ശ്രദ്ധക്ക്, ഇന്നും താപനില വർധിക്കും, സ്വീകരിക്കേണ്ട മാർ​ഗങ്ങൾ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി

Synopsis

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും  അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

തിരുവനന്തപുരം: വേനൽക്കാലമായതോടെ സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില അധികം ഉയരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തുടരുകയും വേണം.

ചൂട് കൂടി അസ്വസ്ഥ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും ഉടനെ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതല്‍ 3  വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പറയുന്നു. അതുപോലെ, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും  അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം