ക്ഷേത്രത്തില്‍ കയറുന്നതും പൂട്ട് പൊളിക്കുന്നതുമെല്ലാം സിസിടിവിയിൽ, നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ

Published : Jun 12, 2026, 02:33 PM IST
temple theft caught on cctv thief arrested in neyyattinkara

Synopsis

നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്. മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരിയെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും പൂട്ട് പൊളിച്ച് പണവുമായി മടങ്ങുന്നതും കാണാനായി. 

ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ എത്തിയ മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിരുന്നു. നെയ്യാറ്റിൻകര പൊലീസിന് സിസിടിവി ഉൾപ്പടെ ഭാരവാഹികൾ പരാതി നൽകിയതിന് പിന്നാലെയാണ് പെരുമ്പഴുതൂരിൽ നിന്നും പ്രശാന്തനെ പിടികൂടിയത്. ദൃശ്യങ്ങൾ കണ്ടപ്പോഴേ പൊലീസ് മണിച്ചനെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്കെതിരെ വേറെയും മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യാഴാഴ്ച 2, ബുധനാഴ്ച 6, ചൊവ്വാഴ്ച 12; വീട്ടിലേക്ക് ഒന്നൊന്നായി വന്നത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ, വിരിഞ്ഞ 22 മുട്ടകളും കണ്ടെത്തി, സംഭവം തൃശ്ശൂരിൽ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐപി ബിനുവിന് വൈദ്യസഹായം നൽകാൻ കോടതി നിർദേശം; ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു