സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് പത്ത് കുട്ടികൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്

Published : Jun 06, 2019, 09:58 AM IST
സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് പത്ത് കുട്ടികൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്

Synopsis

ആദ്യമായാണ് ഇത്രയധികം കുട്ടികൾ ശിശു ക്ഷേമ സമിതിയിൽ നിന്ന് പ്രൈമറിതലത്തിൽ സ്കൂളിലേക്ക് പ്രവേശിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്നും ഇത്തവണ പത്ത് കുട്ടികൾ ഒന്നാം ക്ലാസിലേക്ക്. ബാഗും കുടയും പുസ്തകങ്ങളുമൊക്കെയായി ആവേശത്തിലാണ് കുട്ടിക്കൂട്ടം.

ബാഗും കുടയും പുതിയ ചെരിപ്പുമൊക്കെയായി അഭിജിത്തും നിളയും സാമുവലുമെല്ലാം രാവിലെ തന്നെ ഒരുങ്ങിയിറങ്ങി. ആദ്യമായി സ്കൂളിൽ പോകുന്നതിന്‍റെ അങ്കലാപ്പൊന്നും ആർക്കുമില്ലായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിൽ. പുസ്തകങ്ങൾ അടുക്കിവച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവയ്ക്കാനുള്ള ശ്രമത്തിലാണ് പത്തംഗസംഘം.

ശിശുക്ഷേമസമിതി ഓഫീസിന് അടുത്തുള്ള തൈക്കാട് മോഡൽ എൽപി സ്കൂളിലാണ് പഠനം. ആദ്യമായാണ് ഇത്രയധികം കുട്ടികൾ ശിശു ക്ഷേമ സമിതിയിൽ നിന്ന് പ്രൈമറിതലത്തിൽ സ്കൂളിലേക്ക് പ്രവേശിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്
'പാര്‍ട്ടിയിൽ ഭിന്നതയില്ല, മുന്നണി മാറ്റം ചര്‍ച്ച ചെയ്തിട്ടില്ല'; യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എംഎൽഎമാര്‍