സമ്പര്‍ക്കത്തിലും ആശങ്ക; ഇന്ന് മാത്രം സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക് കൊവിഡ്

Published : Jun 13, 2020, 06:19 PM ISTUpdated : Jun 13, 2020, 06:21 PM IST
സമ്പര്‍ക്കത്തിലും ആശങ്ക; ഇന്ന് മാത്രം  സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക് കൊവിഡ്

Synopsis

മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാലുപേര്‍ക്ക് വീതവും കോഴിക്കോട് ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാലുപേര്‍ക്ക് വീതവും കോഴിക്കോട് ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ഇന്ന് 85 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, യു.എ.ഇ.- 16, സൗദി അറേബ്യ- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2) 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡല്‍ഹി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1) വന്നതാണ്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തൃശൂര്‍ ജിലയില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്