പയ്യാവൂരില്‍ പുഴയില്‍ കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Published : Jun 13, 2020, 05:51 PM ISTUpdated : Jun 13, 2020, 05:54 PM IST
പയ്യാവൂരില്‍ പുഴയില്‍ കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Synopsis

വഞ്ചിയം സ്വദേശി സനൂപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൈസക്കരി സ്വദേശി അരുണ്‍, ബ്ലാത്തൂ‍ർ സ്വദേശി മനീഷ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. 

കണ്ണൂര്‍: കണ്ണൂർ പയ്യാവൂർ  കൂട്ടുപുഴയിൽ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങളും കണ്ടെത്തി. മനീഷ്, സനൂപ്, അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.  ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് നാല് യുവാക്കൾ കൂട്ടുപുഴയിൽ കുളിക്കാനെത്തിയത്. വഞ്ചിയം സ്വദേശി സനൂപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൈസക്കരി സ്വദേശി അരുണ്‍, ബ്ലാത്തൂ‍ർ സ്വദേശി മനീഷ്  എന്നിവർ ഒഴുക്കിൽപ്പെട്ടത്. വെള്ളത്തിലിറങ്ങാത്ത അജിത്ത് മാത്രം രക്ഷപ്പെട്ടു. 

അപകടം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലെ നിന്നാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ബ്ലാത്തൂർ സ്വദേശി മനീഷിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഫൈബര്‍ ബോട്ടിന്‍റെ സഹായത്തോടെ മൃതദേഹം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. വൈകിട്ടോടെയാണ് മറ്റ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൂന്ന് മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 


PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം