
കൊച്ചി: എറണാകുളം ജില്ലയിലെ അംഗൻവാടികൾക്ക് നാളെ മുതൽ പത്ത് ദിവസം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അവധി പ്രഖ്യാപിച്ചു. വേനൽചൂട് കണക്കിലെടുത്താണ് അടിയന്തര നടപടി. ഏപ്രിൽ 6 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സൂര്യാഘാതം കുട്ടികളെ വളരെപ്പെട്ടന്ന് ബാധിക്കും. സൂര്യാഘാതം സംഭവിക്കുന്നത് ഒഴിവാക്കാൻ പകൽ പതിനൊന്ന് മണിമുതൽ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. രോഗബാധിതർ ഈ സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിരുന്നു. ഈ അവസരത്തിൽ ചൂട് കുറയാത്തതിനാലും സംസ്ഥാനത്ത് നിരവധി ആളുകൾക്ക് സൂര്യാഘാതം ഏറ്റതുകൊണ്ടുമാണ് കലക്ടറുടെ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam