യുകെയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസം ക്വാറന്‍റീന്‍, ആര്‍ടിപിസിആര്‍ പരിശോധന, മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

By Web TeamFirst Published Oct 3, 2021, 2:56 PM IST
Highlights

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.
 

തിരുവനന്തപുരം: യുകെയിൽ (Uk)  നിന്നെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍ (quarantine). കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേരളവും പുതുക്കി. സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴ് ദിവസും നിർബന്ധിത ക്വാറന്‍റീനും ഏർപ്പെടുത്തി. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. ബാക്കി രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവർക്ക് ഫലം നെഗറ്റീവാണെങ്കിൽ  14 ദിവസത്തെ സ്വയം നിരീക്ഷണം മതി.     

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർ വാക്സീന്‍ എടുത്തിട്ടുണ്ടെങ്കിലും യുകെയിൽ നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുകെയിൽ നിന്നെത്തുവർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഏ‌ർപ്പെടുത്തി കേന്ദ്രം മാർഗനിർദേശം പുതുക്കിയത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്‍റെ പരിശോധനയ്ക്കും അയയ്ക്കും.  

click me!