സോളാർ കേസിൽ ​ഗുരുതര ആക്ഷേപവുമായി ടെനി ജോപ്പൻ; 'ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഐജി ഹേമചന്ദ്രൻ മുഖത്തടിച്ചു'

Published : Jul 15, 2026, 02:41 PM ISTUpdated : Jul 15, 2026, 02:48 PM IST
teny joppen, hemachandran

Synopsis

സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി ടെനി ജോപ്പൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ് തന്നെ കേസിൽ കുടുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചുവെന്നും 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരം ആയെന്നും ടെന്നി ജോപ്പൻ. ദൈവത്തോടു നന്ദി പറയുന്നു. അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഐജി ഹേമചന്ദ്രൻ തന്നെ മുഖത്തടിച്ചു. ശത്രുക്കൾ പുറത്തല്ല, ഉള്ളിൽ തന്നെയായിരുന്നുവെന്നും കോടതി വിധി ഉമ്മൻ ചാണ്ടിയ്ക്ക് സമർപ്പിക്കുന്നുവെന്നും ടെനി ജോപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.

ദൈവത്തിന് നന്ദിയുണ്ട്. തന്നെ കേസിൽ കുടുക്കിയത് ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ്. അന്ന് കുടുക്കിയവർ എല്ലാം സന്തോഷിക്കട്ടെ. താൻ ആരുടേയും പേര് പറയുന്നില്ലെന്നും ടെനി ജോപ്പൻ പറഞ്ഞു. നിലവിൽ തനിക്ക് പെൻഷൻ കിട്ടുന്നില്ല. പുതിയ സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും ജോപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ കേസിൽ നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. കേസിൽ മൂന്നാം പ്രതിയായിരുന്നു ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ. സരിത നായർക്ക് പണം കൊടുക്കാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിപ്രകാരമാണ് ടെന്നി ജോപ്പനെ പ്രതിചേർത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ ഈ കേസിൽ അറസ്റ്റിലായിരുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റായിരുന്നു ടെന്നി ജോപ്പന്റേത്.

ടെന്നി ജോപ്പനെതിനെ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ശ്രീധരൻ നായർ ഹൈക്കോടതി അറിയിച്ചിരുന്നു. ജോപ്പനെതിരായ കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അനുമതി നൽകിയത്. പത്തനംതിട്ട കോന്നി പൊലീസ് ജില്ല JFMC കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയിരുന്നില്ല. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെന്നി ജോപ്പന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാലം കടന്നാൽ കൂരായണ, പ്രവർത്തകരുടെ ത്യാഗം മറന്നാൽ ചരിത്രം ആവർത്തിക്കും'; വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെഎസ്‍യു നേതാവ്
കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും, ആസൂത്രിത കോപ്പിയടിക്ക് പിന്നിൽ സ്വകാര്യ കോച്ചിങ് സെന്റർ