സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

By Web TeamFirst Published Sep 30, 2020, 10:22 PM IST
Highlights

ദശലക്ഷം പേരിലെ കൊവിഡ് ബാധ തിരുവനന്തപുരത്ത് 1691 ആയി. ആലപ്പുഴയില്‍ ദശലക്ഷം പേരിലെ രോഗികള്‍ 1236 ആയി ഉയര്‍ന്നു. 

തിരുവനന്തപുരം: ജില്ലകളിലെ ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്ത്. മലപ്പുറം 22.7%, തിരുവനന്തപുരം 18.3 %, കാസര്‍കോട് 18.4 %, കൊല്ലം 16.4 % എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ. കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള കുറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ദശലക്ഷം പേരിലെ കൊവിഡ് ബാധ തിരുവനന്തപുരത്ത് 1691 ആയി. ആലപ്പുഴയില്‍ ദശലക്ഷം പേരിലെ രോഗികള്‍ 1236 ആയി ഉയര്‍ന്നു. 

അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളുടെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയത്.  8830 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരുൾപ്പടെ മൊത്തം 8002 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്.  സെപ്തംബറിൽ മാത്രം 1,20,721 പുതിയ രോഗികളാണ് സംസ്ഥാനത്തുണ്ടായത്.

click me!