മലപ്പുറത്ത് വസ്ത്രസ്ഥാപനം കത്തി നശിച്ചു; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടെന്ന് സംശയം

Published : Nov 08, 2019, 08:09 AM IST
മലപ്പുറത്ത് വസ്ത്രസ്ഥാപനം കത്തി നശിച്ചു; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടെന്ന് സംശയം

Synopsis

കവര്‍ച്ചയ്ക്ക് ശേഷം വസ്ത്രസ്ഥാപനത്തിന് തീയിട്ടതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

മലപ്പുറം: രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയിലാണ്.  വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത് എന്നാണ് വിവരം.

ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്‍റേതാണ് വസ്ത്രസ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയത് മെമ്മറി കാർഡ്, രഹസ്യഫോൾഡറിൽ മറ്റ് സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങളും; പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും