വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി; മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Published : Jun 26, 2026, 10:49 AM IST
Joseph Pamplany

Synopsis

ഇക്കാര്യത്തിൽ വിഡി സതീശനെ പിന്തുണക്കുന്നുവെന്നും ലഹരിക്ക് അനുകൂലം എന്ന് തോന്നുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുതെന്നും, വിഷയത്തിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറക്കുന്നത് സംബന്ധിച്ച് ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇക്കാര്യത്തിൽ വിഡി സതീശനെ പിന്തുണക്കുന്നുവെന്നും ലഹരിക്ക് അനുകൂലം എന്ന് തോന്നുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുതെന്നും, വിഷയത്തിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) ചട്ടങ്ങളിൽ ഭേദഗതിയിൽ ഞങ്ങൾ എതിർപ്പ് അറിയിച്ച മേഖലകളിലല്ല ഇപ്പോൾ മാറ്റം വന്നിട്ടുള്ളതെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇപ്പോൾ വന്നത് ചില കൂട്ടി ചേർക്കലുകളാണ്. പഠിച്ചതിന് ശേഷം അക്കാര്യത്തിൽ പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ലെന്നാണ് സൂചന. എന്നാൽ ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും. ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻറെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വിഡി സതീശനോട്', കള്ളം പറഞ്ഞതിന് രാജിവെച്ച കരുണാകരന്‍റെ ചരിത്രം ഓർമിപ്പിച്ച് കെ യു ജനീഷ് കുമാർ
കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും