നിലപാടിലുറച്ച് തരൂര്‍: മോദി സര്‍ക്കാരിന്‍റെ നല്ല പ്രവൃത്തികളെ എതിര്‍ക്കേണ്ടതില്ല

Published : Aug 25, 2019, 04:03 PM IST
നിലപാടിലുറച്ച് തരൂര്‍: മോദി സര്‍ക്കാരിന്‍റെ നല്ല പ്രവൃത്തികളെ എതിര്‍ക്കേണ്ടതില്ല

Synopsis

താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്ന

തിരുവനന്തുപരം: മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 

താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണം. 

കെപിസിസി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കിൽ ഫോണിൽ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ല. മനു അഭിഷേക് സിംഗ്‍വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാർട്ടിയെ രക്ഷിക്കാനാണ്.  നല്ലതിനെ അംഗീകരിക്കണമെന്നതിൽ ഉറച്ചു നിൽക്കുന്നെന്നും തരൂർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കോൺ​ഗ്രസ് വിട്ട നേതാവുമായി പിണറായി ചർച്ച നടത്തുന്നു, ​ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനേക്കിയേക്കും
പൊങ്കാല ഭക്തരിൽ നിന്ന് അനധികൃത പിരിവ്; സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ