തത്തമം​ഗലം സ്കൂളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Published : Dec 24, 2024, 05:57 AM ISTUpdated : Dec 24, 2024, 06:00 AM IST
തത്തമം​ഗലം സ്കൂളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Synopsis

ചിറ്റൂർ ഡിവൈഎസ്പി വി.എ കൃഷ്ണദാസിൻ്റെ മേൽനോട്ടത്തിൽ ചിറ്റൂർ സിഐ എം ജെ മാത്യുവിനാണ് അന്വേഷണച്ചുമതല.

പാലക്കാട്: പാലക്കാട് തത്തമംഗലത്ത്  ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലിസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ കൃഷ്ണദാസിൻ്റെ മേൽനോട്ടത്തിൽ ചിറ്റൂർ സി ഐ എംജെ മാത്യുവിനാണ് അന്വേഷണച്ചുമതല. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.

സ്കൂളിലെ പ്രധാനാധ്യാപകരോടും പി ടി എ ഭാരവാഹികളോടും പൊലീസ് ഇന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും. നല്ലേപ്പിള്ളി സ്കൂളിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം പൊലീസ് വി എച്ച്പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് വിശ്വഹിന്ദു പരിഷത് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

14 ദിവസത്തെ റിമാൻഡിൽ ചിറ്റൂർ ജയിലിൽ കഴിയുകയാണ് ഇവർ.  നല്ലേപിള്ളിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള തത്തമംഗലത്ത് നടന്നതും സമാന സ്വഭാവമുള്ള സംഭവമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് റിമാൻഡിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

വിശ്വഹിന്ദുപരിഷതിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് നടത്തിയ സ്കൂളുകളിൽ ആസൂത്രിതമായി അക്രമം നടത്താൻ പദ്ധതിയുണ്ടായിരുന്നോ, ഇതിന് പിന്നിൽ മറ്റ് ഇടപെടലുകളുണ്ടോയെന്നും അറിയാനായിരിക്കും പ്രതികളെ ചോദ്യം ചെയ്യുന്നത്. ശാസ്ത്രീയ പരിശോധനഫലം, സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടയിലാണ് വി എച്ച് പി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനും തീരുമാനിച്ചത്. നല്ലേപ്പിള്ളിയിൽ വിഎച്ച് പിയുമായും സംഘ്പരിവാർ സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുകയാണെന്നും അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി പറഞ്ഞു.

തത്തമംഗലം ജി.ബി. യു പി സ്കൂളിലെ ക്ലാസ് മുറിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന രൂപങ്ങളാണ് തകർത്തത്. പ്രധാനാധ്യാപകൻ്റെ പരാതിയിൽ ചിറ്റൂർ പൊലീസ് കേസെടുത്തു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമെന്ന് പോലീസ് FIR. നല്ലേപ്പിള്ളിയിലേയും തത്തമംഗലത്തേയും സംഭവങ്ങൾ അന്വേഷിക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒന്നാം നമ്പർ ശത്രു കേസെടുക്കാൻ നിർദേശിച്ച മുഖ്യമന്ത്രിയല്ല, വി ഡി സതീശനെന്ന് പി സരിൻ
കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി