
കോട്ടയം: പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി (53) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയ കരുണാമൂർത്തി കോട്ടയം ജില്ലയിലെ വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകനായിരുന്നു. സംസ്കാരം നാളെ ഉച്ചക്ക് 2 ന് വൈക്കത്തെ വീട്ടുവളപ്പിൽ നടക്കും.
പത്താം വയസ്സിലാണ് കരുണാമൂർത്തി കൊട്ടിതുടങ്ങുന്നത്. ജന്മനാട്ടിലെ മൂന്ന് വർഷത്തെ പ്രാഥമിക പഠനത്തിന് ശേഷം കൂടുതൽ പഠനങ്ങൾക്കായി തമിഴ്നാട്ടിലേക്ക് പോയി. തഞ്ചാവൂർ ഗോവിന്ദ രാജൻ, മണ്ണാർക്കുടി വാസുദേവൻ അടക്കം മഹാന്മാരുടെ പ്രിയശിഷ്യനായി മാറിയ കൗമാരക്കാരൻ പിന്നീട് ഗുരുക്കന്മാർക്കൊപ്പം കച്ചേരി അവതരിപ്പിക്കുന്ന നിലയിലേക്ക് വളർന്നു.
1996 ൽ ജർമ്മനിയിൽ നിന്നെത്തിയ ക്രിസ്റ്റ്യൻ ഓയറെയെന്ന ആരാധിക തകിൽ പഠിക്കാനുള്ള മോഹം പങ്കുവച്ച് ഒപ്പം ചേർന്നു. അങ്ങനെ ആ ഒത്തുചേരലിലൂടെ ആഗോള സംഗീത ലോകത്തേക്ക് അദ്ദേഹമെത്തി. ജർമ്മനിയിലേക്ക് പറന്ന കരുണാമൂർത്തി, ലോക വേദികൾ കീഴടക്കി.
'ഞാന്‍ ഹൃദയം കൊണ്ടാണ് പാടുന്നത്, അതിനാലാവും ഹൃദയം ഇത്ര ദുര്‍ബലമാവുന്നത്'
മണ്ണിന്റെ മനസ്സുള്ള പാട്ടുകള്‍, അതിനായി ജീവിതം സമര്‍പ്പിച്ച ഒരാള്‍!