
തിരുവനന്തപുരം: 93ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെയാണ് പതാക ഉയർത്തൽ. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. ജനുവരി ഒന്ന് വരെയാണ് തീർത്ഥാടനം. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam