K Rail : കെ റെയിൽ നഷ്ടപരിഹാരം;ഗ്രാമ-നഗരങ്ങളിലെ നഷ്ട പരിഹാര തുകയിൽ അവ്യക്തത

Web Desk   | Asianet News
Published : Jan 07, 2022, 05:36 AM IST
K Rail : കെ റെയിൽ നഷ്ടപരിഹാരം;ഗ്രാമ-നഗരങ്ങളിലെ നഷ്ട പരിഹാര തുകയിൽ അവ്യക്തത

Synopsis

നഗര ഗ്രാമ ദൂരത്തിലും ഘടനയിലും ദേശീയ സ്ഥിതിയിൽ നിന്ന് കേരളം വ്യത്യസ്തമെന്നിരിക്കെയാണ് നഷ്ടപരിഹാരം സംബന്ധിച്ചും അവ്യക്തതയുള്ളത്

തിരുവനന്തപുരം: കെ റെയിൽ (k rail) നഷ്ടപരിഹാരത്തിൽ(compensation) ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളിൽ ലഭിക്കുന്ന തുകയിൽ അവ്യക്തത തുടരുന്നു. ഗ്രാമങ്ങളിൽ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തിൽ അത്രകണ്ട് വിലഉയരില്ല.സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സർക്കാർ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അന്തിമ കണക്ക് നിശ്ചയിക്കാൻ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.കെറെയിലിന് വേണ്ടി വമ്പൻ നഷ്ടപരിഹാരം എന്ന രാഷ്ട്രീയപ്രചാരണത്തിലും സർക്കാർ പിന്തുടരുന്നത് 2013 ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥതകൾ.നഗര ഗ്രാമ ദൂരത്തിലും ഘടനയിലും ദേശീയ സ്ഥിതിയിൽ നിന്ന് കേരളം വ്യത്യസ്തമെന്നിരിക്കെയാണ് നഷ്ടപരിഹാരം സംബന്ധിച്ചും അവ്യക്തതയുള്ളത്.

ഭൂമി ഏറ്റെടുക്കൽ നടക്കുന്ന പ്രദേശത്ത് നടന്ന മൂന്ന് ഭൂമിയിടപാടുകളുടെ ശരാശരിയെടുത്ത് അതിൽ ഉയർന്ന നിരക്ക് കണക്കിലെടുക്കുന്നതാണ് അടിസ്ഥാന മാനദണ്ഡം.ഗ്രാമങ്ങളിൽ അടിസ്ഥാന വിലയുടെ നാലിരട്ടി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും നിയമത്തിലെ വ്യവസ്ഥ പ്രകാരം വൈരുദ്ധ്യമുണ്ട്.നഗരത്തിൽ നിന്നും നാൽപത് കിലോമീറ്റർ പിന്നിട്ട് കിടക്കുന്ന പദ്ധതി പ്രദേശങ്ങളിൽ മാത്രമാണ് ഈ നിലയിൽ നഷ്ടപരിഹാരം ലഭിക്കുക.നഗരസഭയുടെ അതിർത്തി പിന്നിട്ട് പത്ത് കിലോമീറ്റർ വരെ വിലയുടെ അഞ്ചിലൊന്ന് കൂടി അധികമായി പരിഗണിക്കും.ഇരുപത് കിലോമീറ്ററിൽ വിലയുടെ അഞ്ചിൽ രണ്ടു കൂടി കണക്കിലെടുക്കും അങ്ങനെ നാൽപത് കിലോമീറ്റർ പിന്നിടുമ്പോഴാണ് ഇരട്ടി വിലയാകുക.ഇങ്ങനെ കണക്കാക്കുന്ന തുകയുടെ ഇതിന്‍റെ നൂറ് ശതമാനം കൂടി അധികം നൽകുമ്പോഴാണ് സർക്കാർ അവകാശപ്പെടുന്നത് പോലെ നാലിരട്ടിയാകുക.

സാമൂഹിക ആഘാത പഠനം പൂർത്തിയായ ശേഷം വിദഗദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ കൂടി സർക്കാരിലേക്ക് എത്തിയ ശേഷമാകും അന്തിമ നഷ്ടപരിഹാരം കണക്കാക്കുന്നതിലേക്ക് റവന്യുവകുപ്പ് കടക്കുക.കേറ ഇതിൽ പദ്ധതി പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന കണ്ടെത്തലാണ് സമിതി സർക്കാരിന് നൽകുന്നതെങ്കിൽ പദ്ധതി ഉപേക്ഷിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'