പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റ്; വിശദീകരണവുമായി എൻസിഇആർടി

Published : Aug 06, 2024, 03:57 PM ISTUpdated : Aug 06, 2024, 04:02 PM IST
പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റ്; വിശദീകരണവുമായി എൻസിഇആർടി

Synopsis

ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണ്. ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ ദേശീയ ഗാനം മുതലായവയ്ക്കും പരിഗണന നൽകുകയാണെന്നും എൻസിഇആർടി ചൂണ്ടിക്കാട്ടി. 

ദില്ലി: പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തിൽ വിശദീകരണവുമായി എൻസിഇആർടി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എൻസിഇആർടി വ്യക്തമാക്കി. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾക്ക് എൻസിഇആർടി പ്രാധാന്യം നൽകുകയാണ്. ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എൻസിഇആർടി പറയുന്നു.

ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, ദേശീയ ഗാനം മുതലായവയ്ക്കും പരിഗണന നൽകുകയാണെന്നും എൻസിഇആർടി ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ഇവ ഉൾപ്പെടുത്തും. എന്ത് കൊണ്ട് ഇവയിലൂടെ വിദ്യാർത്ഥികൾക്ക് ഭരണഘടനാമൂല്യങ്ങൾ മനസ്സിലാക്കിക്കൂടായെന്നും എൻസിഇആർടി ചോദിക്കുന്നു. 3,6 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് നിലവിൽ ഭരണഘടന ആമുഖം ഒഴിവാക്കിയത്. പകരമായി ഈ പുസ്തകങ്ങളിൽ ദേശീയ ഗാനം, ദേശീയ ഗീതം, മൗലികാവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുകയായിരുന്നു. 

കേരളാ സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു, തലസ്ഥാനത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ