ഭരണ പ്രതിപക്ഷ പോരിനിടെ സഭാ സമ്മേളം ഇന്ന് വീണ്ടും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം

Published : Mar 20, 2023, 05:44 AM IST
ഭരണ പ്രതിപക്ഷ പോരിനിടെ സഭാ സമ്മേളം ഇന്ന് വീണ്ടും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം

Synopsis

അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടക്കാൻ സാധ്യതയുണ്ട്


തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിന്റെയും ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയിൽ സഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ഇന്നും സമ്മേളനം സുഗമമായി നടക്കുമോയെന്ന് വ്യക്തമല്ല. അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടക്കാൻ സാധ്യതയുണ്ട്. 

രാവിലെ എട്ട് മണിക്ക് യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകും. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷം എംഎൽഎമാർക്കും വാച്ച് ആന്റ് വാ‍ർഡുമാ‍ർക്കും എതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.നിയമസഭാ സംഘർത്തിൽ സ്പീക്കറുടെ റൂളിംഗും ഇന്ന് ഉണ്ടായേക്കും

വിട്ടുവീഴ്ചയ്ക്കില്ല, സർക്കാർ പരിപാടികളോട് സഹകരിക്കില്ല, മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടക്കില്ലെന്നും സതീശൻ
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ