സ്വപ്നയുടെ മൊഴിയിലെ ഉന്നതൻ ഈശ്വരൻ്റെ പേരുള്ളയാളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

Published : Dec 07, 2020, 03:12 PM ISTUpdated : Dec 07, 2020, 04:48 PM IST
സ്വപ്നയുടെ മൊഴിയിലെ ഉന്നതൻ ഈശ്വരൻ്റെ പേരുള്ളയാളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

Synopsis

ഭഗവാന്റെ പേരുള്ളവരാണ് ഇതിൻ്റെ പിന്നിൽ, എല്ലാം ഭഗവാൻ്റെ പര്യായ പദങ്ങളാണ് സുരേന്ദ്രൻ പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. 

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ മൊഴിയിലെ ഉന്നതൻ ഈശ്വരൻ്റെ പേരുള്ളയാളെന്ന് ബിജെപി സംസ്ഥാൻ അധ്യക്ഷൻ കെ സുരേന്ദ്രൻ. 
ഭരണഘടന പദവിയിലുള്ളവരും സ്വർണ്ണക്കടത്ത് സംഘത്തെ സഹായിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രിയും പാർട്ടിയും മൗനം പാലിക്കുക്കുകയാണെന്നും. സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

ഭഗവാന്റെ പേരുള്ളവരാണ് ഇതിൻ്റെ പിന്നിൽ, എല്ലാം ഭഗവാൻ്റെ പര്യായ പദങ്ങളാണ് സുരേന്ദ്രൻ പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. 

കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ലെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് വച്ച് പറഞ്ഞു. ഉന്നതർ ഗ്രീൻ ചാനൽ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നും രഹസ്യമൊഴി പുറത്ത് വരുമ്പോൾ പലർക്കും കുറ്റവാളികളുടെ മുഖമാഖുമെന്നുമാണ് സുരേന്ദ്രൻ്റെ അവകാശവാദം. 

മുഖ്യമന്ത്രി കണ്ണൂരിൽ പോയത് പ്രചാരണത്തിനായിട്ടല്ലെന്നും ഊരാളുങ്കൽ വിവാദത്തിലെ ചർച്ചയ്ക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിക്ക് ധർമ്മടത്ത് പോകാതിരിക്കാനാകില്ലെന്നാണ് സുരേന്ദ്രൻ്റെ പരിഹാസം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിലെ തകർപ്പൻ വിജയത്തിനിടയിലും യുഡിഎഫിന് നിരാശ; മുൻ എംഎൽഎയുടെ പരാജയം നാണക്കേടായി, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ തിരിച്ചടി; പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, 'ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും'