കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ

Published : Mar 28, 2026, 01:53 PM IST
Kanjirapally Government General Hospital

Synopsis

കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി.  മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ്.

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. പ്രവർത്തിക്കാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രാവൻകൂർ ടൈറ്റാനിയം കമ്പനി ഉദ്യോഗസ്ഥന് സസ്പെൻഷൻ; നടപടി സ്വകാര്യ ഹോട്ടലിൽ നിന്നും എംഡിഎംഎയുമായി പിടിയിലായതിന് പിന്നാലെ
സജി ചെറിയാന് പങ്കില്ലാത്ത കച്ചവടമില്ല; മണ്ണ് കച്ചവടവും റിയൽ എസ്റ്റേറ്റും നടത്തുന്നവരെ നേതാക്കന്മാരാക്കിയെന്നും ജി സുധാകരൻ