
കോഴിക്കോട്: അന്തരിച്ച സിപിഎം കക്കോടി മുന്‍ ഏരിയാ കമ്മിറ്റി അംഗം മാമ്പറ്റ കരുണാകരന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി. മാമ്പറ്റ കരുണാകരന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് നൽകിയത്. താന്‍ മരിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ കുറിപ്പ് നേരത്തെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. ഈ കുറിപ്പ് പ്രകാരമായിരുന്നു നീക്കം.
എന്റെ മരണശേഷം മൃതദേഹം മെഡിക്കല്‍ കൊടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. മെഡിക്കല്‍ കോളേജില്‍ കൊടുക്കേണ്ടുന്ന പേപ്പര്‍ ഇതിനോടൊപ്പം ഉണ്ട്. കണ്ണുകള്‍ കോളേജില്‍ കൊടുക്കാന്‍ ദാനം ചെയ്ത കാര്‍ഡും ഇതില്‍ ഉണ്ട്. മരിച്ചതിന് ശേഷം ഒരു അനാചാര ചടങ്ങുകളും ചെയ്യേണ്ടതില്ല. മരിച്ച വിവരം പരമാവധി ആളുകളെ അറിയിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. മരിച്ച ബോഡി വൃത്തികേടായിട്ടില്ലെങ്കില്‍ കുളിപ്പിക്കേണ്ടതില്ല- കുറിപ്പിൽ പറയുന്നു.
മാമ്പറ്റ കരുണാകരന്റെ ആഗ്രഹപ്രകാരം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കി. കണ്ണുകള്‍ മെഡിക്കല്‍ കോളജിന് നല്‍കി. അനാട്ടമി വിഭാഗം അസി. പ്രൊഫസര്‍ ഡോ. അപ്‌സരയുടെ നിര്‍ദേശ പ്രകാരം ഡോ. സ്വപ്‌നയില്‍ നിന്നും മക്കളായ അജീഷും പ്രിയേഷും ഇതിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങി. കക്കോടിയിലും പരിസരപ്രദേശങ്ങളിലും പൊതുരംഗത്ത് സജീവമായിരുന്നു മാമ്പറ്റ കരുണാകരന്‍. പാലിയേറ്റീവ് രംഗത്തും കര്‍മനിരതനായിരുന്നു. മിച്ചഭൂമി സമരത്തിലും കൂത്തുപറമ്പ് പ്രതിഷേധ സമരത്തിലും പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം:
''സഖാക്കളെ, എന്റെ മരണം നടന്നാല്‍ ആദ്യം വരുന്ന സഖാക്കള്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഈ എഴുത്തിലൂടെ അറിയിക്കുന്നത്-
എന്റെ മരണശേഷം മൃതദേഹം മെഡിക്കല്‍ കൊടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. മെഡിക്കല്‍ കോളേജില്‍ കൊടുക്കേണ്ടുന്ന പേപ്പര്‍ ഇതിനോടൊപ്പം ഉണ്ട്. കണ്ണുകള്‍ കോളേജില്‍ കൊടുക്കാന്‍ ദാനം ചെയ്ത കാര്‍ഡും ഇതില്‍ ഉണ്ട്. മരിച്ചതിന് ശേഷം ഒരു അനാചാര ചടങ്ങുകളും ചെയ്യേണ്ടതില്ല. മരിച്ച വിവരം പരമാവധി ആളുകളെ അറിയിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. മരിച്ച ബോഡി വൃത്തികേടായിട്ടില്ലെങ്കില്‍ കുളിപ്പിക്കേണ്ടതില്ല.
അഭിവാദ്യങ്ങളോടെ, ജീവിച്ചിരിക്കുന്ന മാമ്പറ്റ കരുണാകരന്‍.'
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam