മൃതദേഹം വീടിനുള്ളിൽ കയറ്റാതെ വീട് പൂട്ടിപ്പോയ സംഭവം, അന്വേഷണത്തിന് നിർദേശം നൽകി കളക്ടർ

Published : Jul 24, 2025, 10:02 PM ISTUpdated : Jul 24, 2025, 10:09 PM IST
thomas

Synopsis

ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം

തൃശൂർ: തൃശൂർ അരിമ്പൂരിൽ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ വീട് പൂട്ടിപ്പോയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ. ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. അരിമ്പൂർ കൈപ്പിള്ളി സ്വദേശി പ്ലാക്കൻ തോമസിന്റെ മൃതദേഹമാണ് വീടിനുള്ളിൽ കയറ്റാനാകാതെ മുറ്റത്ത് പൊതുദർശനത്തിന് വെച്ച ശേഷം സംസ്കരിച്ചത്.

മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവേയാണ് തോമസ് (79) മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെത്തിച്ച മൃതദേഹം വീടിനുള്ളിൽ കയറ്റാനാകില്ലെന്ന് അറിയിച്ചുകൊണ്ട് മകനും മരുമകളും വീട് പൂട്ടി പോകുകയായിരുന്നു. മകന്റെയും മരുമകളുടെയും മർദനത്തെ തുടർന്നാണ് തോമസും ഭാര്യ റോസിലിയും വീടുവിട്ടിറങ്ങിയിരുന്നത്. തുടർന്ന് വിവിധ അ​ഗതി മന്ദിരങ്ങളിലായി കഴിയുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍