സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം രോഗികൾക്കും! മെഡിക്കൽ കോളേജിൽ അഡ്മിഷൻ ബുക്കിനും പണം നൽകണം, സംഭവം ആലപ്പുഴയിൽ

Published : Mar 01, 2024, 09:00 AM IST
സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം രോഗികൾക്കും! മെഡിക്കൽ കോളേജിൽ അഡ്മിഷൻ ബുക്കിനും പണം നൽകണം, സംഭവം ആലപ്പുഴയിൽ

Synopsis

സര്‍ക്കാര്‍ പ്രസ്സില്‍നിന്നും അഡ്മിഷൻ ബുക്ക് വിതരണം ചെയ്യുന്നത് നിലച്ചതോടെയാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ അഡ്മിഷൻ ബുക്ക് രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിയിരുന്നത്.

ആലപ്പുഴ:ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സക്കുള്ള അഡ്മിഷൻ ബുക്കിന് പണം ഈടാക്കി അധികൃതര്‍. ഇന്ന് മുതലാണ് രോഗികളില്‍നിന്ന് അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കി തുടങ്ങിയത്. ഇതുസംബന്ധിച്ച സൂപ്രണ്ടിന്‍റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതം രോഗികളിലും അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഇന്ന് മുതലാണ് പുതിയ തീരുമാനം പ്രബാല്യത്തില്‍ വന്നത്. സര്‍ക്കാര്‍ പ്രസ്സില്‍നിന്നും അഡ്മിഷൻ ബുക്ക് വിതരണം ചെയ്യുന്നത് നിലച്ചതോടെയാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ അഡ്മിഷൻ ബുക്ക് രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിയിരുന്നത്.

ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി വരുന്ന രോഗികള്‍ക്ക് നല്‍കുന്ന അഡ്മിഷൻ ബുക്ക് സര്‍ക്കാര്‍ പ്രസ്സില്‍ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന പ്രിന്‍റ് ചെയ്ത് 30 രൂപ ഈടാക്കി രോഗികള്‍ക്ക് നല്‍കാൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ യോഗത്തില്‍ തീരുമാനിച്ചതായാണ് സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം ഇറക്കിയ ഉത്തരവിൽ പറയുന്നത്. തീരുമാന പ്രകാരം മാര്‍ച്ച് ഒന്ന മുതല്‍ അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കുമെന്നുമാണ് ഉത്തരവിളുള്ളത്.

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം