
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നെയ്യാറ്റിന്‍കരയില്‍ രാവിലെ 9.45 നാണ് അപകടം നടന്നത്. പൂവാര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്കാണ് പരിക്കേറ്റത്. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസിന്‍റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു. തമിഴ്നാട് ട്രാന്‍സ്‍പോര്‍ട്ട് ബസ്സാണ് ഇടിച്ചിട്ടത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
തുടിമുട്ടി ക്ഷേത്രത്തിലെ മോഷണം: പ്രതി പൊലീസ് പിടിയില്‍
പോത്തുകല്‍ കവളപ്പാറ തുടിമുട്ടി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. യാദവ് കൃഷ്ണന്‍ എന്ന അമ്പാടിയാണ് പോത്തുകല്‍ പൊലീസിന്‍റെ പിടിയിലായത്. പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്നിന് വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തുടിമുട്ടിയിലെ ജനങ്ങളെ പൂളപ്പാടം ജിഎല്‍പി സ്‌കൂളിലേക്ക് മാറ്റി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. ആളുകളെല്ലാം ക്യാമ്പിലായപ്പോഴാണ് മോഷണം നടന്നത്. അമ്പലത്തിലെ ഓട്ടുവിളക്കുകളും നിലവിളക്കുകളുമാണ് മോഷണം പോയത്.
തുടര്‍ന്നു പോത്തുകല്‍ പൊലീസിന്‍റെ അനേക്ഷണത്തില്‍ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. കനത്ത മഴയും ആളുകള്‍ ഇല്ലാത്തതും പ്രതിക്ക് മോഷണത്തിന് അനുകൂലമായി. ഇന്‍സ്‌പെക്ടര്‍ ബാബുരാജന്‍, എസ് ഐ ജോണ്‍സന്‍, സി പി ഒ മാരായ സജീഷ്, അഖില്‍, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.