'സുരേഷ് ​ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധം, എപ്പോഴും എൽഡിഎഫിനൊപ്പം': തൃശ്ശൂര്‍ മേയര്‍

By Web TeamFirst Published Apr 12, 2024, 4:39 PM IST
Highlights

പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നും ആയിരുന്നു മേയര്‍ എം കെ വര്‍ഗീസിന്റെ പരാമർശം. 

തൃശ്ശൂർ: വോട്ട് ചോദിക്കാനെത്തിയ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയെ പ്രകീർത്തിച്ചെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി തൃശ്ശൂർ മേയർ എംകെ വർ​ഗീസ്. സുരേഷ് ​ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മേയർ വിശ​ദമാക്കി. താനെപ്പോഴും എൽഡിഎഫിന് ഒപ്പമാണ്. വികസനത്തിന് സാമ്പത്തികം ആരുതന്നാലും സ്വീകരിക്കുമെന്ന് പറഞ്ഞ മേയർ ഇടതുപക്ഷത്തിന് ദോഷമായിട്ട് ഒന്നും ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു. 

തൃശൂര്‍ കോര്‍പ്പറേഷനില്‍ വോട്ട് തേടുന്നതിനിടെയാണ് സുരേഷ് ഗോപി മേയറുടെ ചേംബറിലും എത്തിയത്. കോര്‍പ്പറേഷന്‍ മത്സ്യച്ചന്തയില്‍  വികസനത്തിന് ഒരു കോടി നല്‍കിയതുള്‍പ്പടെ ഇരുവരും സംസാരിച്ചു. വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്നാണ് പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നും മേയര്‍ എം കെ വര്‍ഗീസ് പ്രകീര്‍ത്തിച്ചത്. 

ബിജെപി-സിപിഎം ഡീലെന്ന മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് മേയറിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പ്രതികരിച്ചു. തുടര്‍ന്നാണ് വിശദീകരണവുമായി മേയര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!