'നരബലിക്ക് ഇരയായോ'; പത്തനംതിട്ടയില്‍ 5 വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ, വീണ്ടും അന്വേഷണം

Published : Oct 13, 2022, 07:38 AM ISTUpdated : Oct 13, 2022, 10:00 AM IST
'നരബലിക്ക് ഇരയായോ'; പത്തനംതിട്ടയില്‍ 5 വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ, വീണ്ടും അന്വേഷണം

Synopsis

2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകൾ ആണ്. ഇതിൽ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷൻ പരിധിയിൽ ആണ്


പത്തനംതിട്ട :

പത്തനംതിട്ട : പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം . 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകൾ ആണ്. ഇതിൽ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷൻ പരിധിയിൽ ആണ് . തിരോധാനത്തിന് നരബലിയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

നരബലി കേസിലെ ഒന്നാം പ്രതി ഷാഫിക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു . ചിലർക്ക് പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുപോകാൻ ഷാഫി ശ്രമിച്ചതിന്‍റെ തെളിവുകളും പുറത്തുവന്നിരുന്നു. പത്തനംതിട്ടയിലെത്താൻ തനിക്കും ഷാഫി അരലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കൊല്ലപ്പെട്ട റോസ്‍ലിയുടെ സുഹൃത്തായ യുവതി വെളിപ്പെടുത്തിയത്.

വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ഷാഫിയുടെ സുഹൃത്തും ബിസിനസുകാരനുമായ ആൾ വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ചിരിക്കുന്ന സമയത്ത് ഒരിക്കൽ നിനക്ക് എത്ര കോടി വേണമെന്ന് എന്നോട് ചോദിച്ചു. വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ കാശ് ലഭിക്കുമെന്നും എന്നോട് പറഞ്ഞു. ഒരു സേട്ടിന് വേണ്ടിയാണെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി വെച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സ്ത്രീകൾ പിന്നീട് തിരിച്ച് വരില്ലെന്നും  ഷാഫി തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു. സേട്ടിനെ ഷാഫിയുടെ ഭാര്യക്കും പരിചയമുണ്ടെന്ന് ഉറപ്പാണെന്നും സുഹൃത്ത് വ്യക്തമാക്കി

ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഷാഫിയുടെ വലയിൽ കൂടുതൽ പേർ കൂടുതൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് പത്തനംതിട്ട ജില്ലയിൽ സ്ത്രീകളെ കാണാതായത് സംബന്ധിച്ച പരാതികൾ വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.

6-ാം ക്ലാസ് വിദ്യാഭ്യാസം, 16-ാം വയസിൽ നാടുവിട്ടു, പല ദേശങ്ങളിൽ താമസിച്ച കൊടുംകുറ്റവാളി, ഇരകൾ ഇനിയുമുണ്ടോ?
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിലവാരമില്ലാത്ത പ്രസ്താവന, രണ്ട് തവണ എംപിയായത് സിപിഐയുടെ കൂടി വോട്ട് കിട്ടിയിട്ടാണെന്ന് ഓർമ വേണം': അജയകുമാറിനെതിരെ സുമലത മോഹന്‍ദാസ്
കടുപ്പിച്ച് കെ ജയകുമാർ, ശബരിമലയിലെ 'മുറി' മാഫിയയെ പൂട്ടാൻ കർശന നടപടി, ഒപ്പം ഓൺലൈൻ ബുക്കിംഗും; 'മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി'