പി.കെ. ശശിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു

Published : Oct 13, 2022, 07:34 AM ISTUpdated : Oct 13, 2022, 09:39 AM IST
പി.കെ. ശശിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു

Synopsis

ആദ്യം പരാതി ഒതുക്കി വച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് നേതൃത്വം ഇടപെടുകയായിരുന്നു.  

പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ. ശശിക്കെതിരായ പരാതിയിൽ സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ്
പാർട്ടിക്ക് മുന്നിലെ പരാതി.

ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗം വിഷയം ചർച്ച ചെയ്യും. ആദ്യം പരാതി ഒതുക്കി വച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് നേതൃത്വം ഇടപെടുകയായിരുന്നു.

പി.കെ.ശശിക്കെതിരെ പാർട്ടിക്ക് മുന്നിലേക്ക് പരാതി പ്രവാഹമാണ്.  മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ  സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയ പരാതി ഏറെ നാളായി പാർട്ടിക്ക് മുന്നിലെത്തിയിട്ട്.

സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5,കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ധനസമാഹകരണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്നും പരാതിയെത്തി.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ.മൻസൂർ ആണ് സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് രേഖാമൂലം ശശിയുടെ തെറ്റുകൾ പാട്ടിക്ക് മുന്നിലെത്തിച്ചത്.
മൂടിവച്ച പരാതി, ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയപ്പോൾ, ആദ്യം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയ്ക്ക് എടുത്തു. പ്രാഥമിക പരിശോധനയും പൂർത്തിയാക്കി.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് വിഷയം പരിഗണിക്കും. ക്രമക്കേടുകൾ ശരിവയ്ക്കുന്ന സഹകരണ രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. പണം നൽകിയ ബാങ്കുകൾക്ക് ഇതുവരെ ലാഭവിഹിതമോ പലിശയോ നൽകിയിട്ടില്ല. ഇതും പരാതിയായി പാർട്ടിക്കുമുന്നിലുണ്ട്.

ശശിയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ ഭൂരിപക്ഷം നേതാക്കളുടെ അതൃപ്തരാണ്. ഒടുവിൽ ജില്ലാ നേതൃത്വം പരാതി പരിഗണിച്ചപ്പോൾ, നടപടി വേണമെന്നാണ് ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കൂടി പങ്കെടുക്കുന്ന യോഗത്തിലും നേതാക്കൾ ആവശ്യം ആവർത്തിക്കും. ആരോപണങ്ങൾ പരിശോധിക്കാൻ പാർട്ടി കമ്മീഷനെ വയ്ക്കാനാണ് സാധ്യത.

ലിംഗനീതിയിൽ ക്ലാസ്സെടുക്കാൻ പികെ ശശി; ഒപ്പം പികെ ശ്രീമതി

നരബലി:മൃത​ദേഹങ്ങൾ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി,രക്തം കണ്ടാൽ ഭയമില്ല-ലൈലയും ഷാഫിയും പൊലീസിനോട്

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി