മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരവീഴ്ച

Published : Aug 14, 2026, 10:14 AM IST
kerala police

Synopsis

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കിയില്ല. ഇതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. ഇന്നായിരുന്നു പൊലീസ് മെഡലുകൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഇതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്തു നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, സമയബന്ധിതമായി പട്ടികയിൽ പരിശോധന പൂർത്തിയായില്ല. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട് നടപടിയുണ്ടായില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ആഭ്യന്തര സെക്രട്ടറി പട്ടിക അംഗീകരിക്കാനുള്ള യോഗം ചേരുന്നത് 20നാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആരോപണങ്ങൾക്ക് വഴിവെച്ചേക്കാമെന്ന പൊലീസിൻ്റെ മുന്നറിയിപ്പും സർക്കാർ അവ​ഗണിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി