
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാഠപുസ്തകം പോലെ തന്നെ ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്. അത് വാങ്ങാൻ ശേഷി ഇല്ലാത്തവർക്കും ഉപകരണങ്ങൾ ലഭ്യമാകണം. അതിന് വിവിധ ശ്രോതസ്സുകളെ ഒന്നിച്ച് അണിനിരത്തി ലഭ്യമാക്കണമെന്നാണ് കരുതുന്നത്.
കണക്ടിവിറ്റി ഇല്ലാത്തിടങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. ആദിവാസിമേഖലയ്ക്കാണ് പ്രാധാന്യം നൽകുന്നത്. എങ്ങനെ ലഭ്യമാക്കുെ എന്ന് പരിശോധിച്ച് വരികയാണ്. മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈൻ കേബിൾ നെറ്റ്വർക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിൽ കെഎസ്ഇബിയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ഇ ക്ലാസിൽ ഹാജരുണ്ടോ എന്ന പരമ്പരയുടെ ഭാഗമായി ഓൺലൈൻ പഠനത്തിലെ വിദ്യാർത്ഥികളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേയും നിയമസഭയിൽ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരകൾ പരാമർശിക്കപ്പെട്ടിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam