കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി; തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധം

Published : Apr 30, 2023, 08:28 PM IST
കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി; തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധം

Synopsis

ഒരു സഹായവും നൽകിയില്ല. മാത്രമല്ല,  ഇങ്ങോട്ട് സഹായിക്കാൻ വന്നവരെ തടഞ്ഞു. ഇതാണോ സവിശേഷ പരിഗണന? 

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് പിണറായി വിജയൻ വിമർശിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പി എസ് സി വഴി 7 ലക്ഷം പേർക്ക് തൊഴിൽ നൽകി. യുപിഎസ്‍സിയേക്കാൾ കൂടുതലാണിത്. കേരളത്തിൽ തൊഴിൽ ഇല്ലായ്മ നിരക്ക് വെറും 5 ശതമാനം ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. 

എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ 12 ശതമാനം ആയിരുന്നു. ഇതൊന്നും അറിയാത്ത ആൾ അല്ല പ്രധാനമന്ത്രി. യുവാക്കൾക്ക് ഒരു കോടി തൊഴിൽ  വാഗ്ദാനം ചെയ്തതാണ് ബിജെപി അധികാരത്തിൽ വന്നത്. ‌എന്നാൽ തൊഴിൽ ലഭിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ച് തൊഴിൽ അവസരം ഇല്ലാതാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നത് അടക്കം പലതും വാഗ്ദാനങ്ങൾ മാത്രമാണ്. 10 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ രാജ്യത്ത് നികത്താതെ കിടക്കുന്നു. റെയിൽവേ മാത്രം മൂന്ന് ലക്ഷം തൊഴിൽ അവസരങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. 

കേരളത്തെ പ്രത്യേക തരത്തിൽ പരിഗണിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാൽ പ്രളയ കാലത്ത് ധാന്യം നൽകിയതിൻ്റെ തുക തിരിച്ചു പിടിച്ചു. ഏതെങ്കിലും ഒരു സംസ്ഥാനത്തോട് ചെയ്യുമോ ഇങ്ങനെ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു സഹായവും നൽകിയില്ല. മാത്രമല്ല,  ഇങ്ങോട്ട് സഹായിക്കാൻ വന്നവരെ തടഞ്ഞു. ഇതാണോ സവിശേഷ പരിഗണന? സംസ്ഥാനത്തെ ഞെരുക്കുകയാണ് ചെയ്യുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പണം നൽകുന്നില്ല. 

അർഹമായ നികുതി വിഹിതം പോലും നൽകുന്നില്ല. ജനസംഖ്യ ആനുപാതികമായ തുക പോലും തരുന്നില്ല. എയിംസ്, ശബരി റെയിൽ പാത, കോച്ച് ഫാക്ടറി ഒന്നും തന്നില്ല. ഒരു ട്രെയിന് ഇപ്പൊൾ തന്നു. വന്ദേ ഭാരത് നല്ലത് തന്നെയാണ്. സ്വാഗതം ചെയ്യുന്നു. എന്നാൽ എല്ലാം അതുകൊണ്ട് എല്ലാം മറച്ചു പിടിക്കാൻ ആകുമോ? അർഹതപ്പെട്ട ഒന്നും നൽകുന്നില്ല. 5,000 ത്തിലധികം നഴ്സിംഗ് സീറ്റുകൾ രാജ്യത്ത് അനുവദിച്ചപ്പോൾ ഒരെണ്ണം പോലും കേരളത്തിന് ഇല്ല. ഈ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ കേരളത്തിന് അവഗണനയാണ് നൽകിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 

പാർട്ടി താൽപര്യത്തിന് ആണ് കേരളത്തിൽ പരിഗണന എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണ്? മൂന്നര ലക്ഷം വീട് നൽകി. 63 ലക്ഷം ആളുകൾക്ക് പെൻഷൻ നൽകി. അതുപോലെ 43 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കി. ഇതെല്ലാം പാർട്ടി താല്പര്യ ത്തിൽ ആണോ? നാടിൻ്റെ താല്പര്യം ആണ്  പ്രധാനം. സ്വന്തം പാർട്ടിക്ക് രണ്ട് വോട്ട് കിട്ടാൻ വസ്തുതകൾ നിഷേധിച്ച് ആകരുത് പ്രധാനമന്ത്രി കാര്യങ്ങൾ പറയാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രത്യേകത അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ', പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

 

 

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി