
തിരുവനന്തപുരം: വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി (chief minister)പിണറായി വിജയൻ(pinarayi vijayan) ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം.
ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്.ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ,ഗവർണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷ. അതിനിടെ ഗവർണർ നിയമവിദഗ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും,ശിവശങ്കറിന്റെ പുസ്തകവും, ഉണ്ടാക്കിയ വിവാദങ്ങളിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടക്കം. അനുമതിയില്ലാതെ പുസത്കം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam