മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

Published : Aug 31, 2026, 11:43 AM IST
VDS, secretariat

Synopsis

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക മൂന്ന് ദിവസം മാത്രം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും.

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.

മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. നിലവിൽ സാധാരണ സന്ദർശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയെന്ന് സണ്ണി ജോസഫ്; രാഷ്ട്രീയ കാര്യ സമിതി യോ​ഗം മൂന്നിന്
മുട്ടിൽ മരംമുറി വഞ്ചനാകേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി കോടതി തള്ളി