കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Published : Sep 18, 2026, 10:10 PM IST
XRAY konni medical college

Synopsis

കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ് എച്ച് ഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്. കൂടൽ സ്വദേശിനിയായ 16കാരിക്ക് എക്സ്റേ മാറി നൽകിയെന്നാണ് പരാതി. ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയതായിരുന്നു പെൺകുട്ടി. എക്സ്റേ എടുക്കാൻ പോയപ്പോൾ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം ആണ് മാറി നൽകിയത്. ഇത് ശ്രദ്ധിക്കാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ് എച്ച് ഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി; ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ നീക്കം
മാസപ്പടി കേസിലെ ഇഡിയുടെ കത്ത്: അന്വേഷണം നടത്താമെന്ന് നിയമോപദേശം; സർക്കാർ തീരുമാനം ഉടൻ