
കൊച്ചി: കരുവന്നൂർ കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി. കൊച്ചി പിഎംഎൽഎ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വാദത്തിനായി പ്രതികൾ സാവകാശം തേടി. കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയും സിപിഎം നേതാക്കളുമാണ് വിടുതൽ ഹർജി നൽകിയത്. കേസിൽ 64ാം പ്രതി സിപിഎമ്മാണ്. വിചാരണയക്ക് മുൻപ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
കള്ളപ്പണ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം. പാർട്ടിയെ കള്ളപ്പണ കേസിൽ പ്രതിയാക്കാനാകില്ലെന്നും വാദം ഉണ്ട്. ആവശ്യത്തെ എതിർത്ത് ഇഡി സത്യവാങ്മൂലം നൽകിയിരുന്നു. തൃശ്ശൂർ ജില്ലാ സെക്രട്ടറിയും കേസിലെ പ്രതികളുമായ എ സി മൊയ്‌ദീൻ, എം എം വർഗീസ്, കെ രാധകൃഷ്ണൻ അടക്കമുള്ളവരാണ് വിടുതൽ ഹർജി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam