ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കർ റിമാൻഡിൽ, കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാതെ ഇഡി

Published : Feb 24, 2023, 04:27 PM ISTUpdated : Feb 24, 2023, 08:53 PM IST
ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കർ റിമാൻഡിൽ, കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാതെ ഇഡി

Synopsis

ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം.    

കൊച്ചി: ലൈഫ് മിഷൻ കരാറിലെ കള്ളപ്പണക്കേസിൽ എം ശിവശങ്കറിനെ കോടതി അടുത്ത മാസം എട്ടുവരെ റിമാന്‍റ് ചെയ്തു. കൊച്ചിയിലെ സി ബി ഐ കോടതിയുടെതാണ് നടപടി. ശിവശങ്കർ അന്വഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. അതേ സമയം കേസിൽ എം ശിവശങ്കർ ജാമ്യഹർജി നൽകി. 

ഹർജിൽ വരുന്ന ദിവസം കോടതിയിൽ വിശദമായ വാദം നടക്കും. അന്വേഷണവുമായി സഹകരിച്ചെന്നും അന്വേഷണത്തിൽ തനിക്കെതിരെ പുതിയ തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആണ് ശിവശങ്കറിന്‍റെ നിലപാട്. ആരോഗ്യസ്ഥിതി കൂടി അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ശിവശങ്കറിന്‍റെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു നടപടികൾ. മാധ്യമങ്ങളെ പുറത്താക്കണമെന്ന ശിവശങ്കറിന്‍റെ ആവശ്യത്തെ ഇ ഡി പ്രോസിക്യൂട്ടറും പിന്തുണച്ചു.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്