
തൃശൂർ: കൊടകര കുഴൽപണ കേസിൽ ബി ജെ പി ക്കെതിരെ പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബി ജെ പി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണമെന്നാണാവശ്യം. ബി ജെ പി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 41.4 കോടി രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. പണം ചെലവഴിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശം ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു
കൊടകപ കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പതിനേഴ് സംസ്ഥാന ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 250 സാൾക്ഷികളുണ്ട്. കേസിലെ പ്രധാനപ്രതി ധർമരാജൻ ബി ജെ പി അനുഭാവിയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ബിജെപി നേതാക്കളുടെ നിർദേശ പ്രകാരം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam