അട്ടിമറി വിജയത്തിലൂടെ പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ

Published : Aug 09, 2023, 10:17 AM IST
അട്ടിമറി വിജയത്തിലൂടെ പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ

Synopsis

1970ൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന പുതുപ്പള്ളിയിൽ ഇഎം ജോർജ്ജിനെതിരെയാണ് ഉമ്മൻചാണ്ടി ആദ്യമായി സ്ഥാനാർത്ഥിയാവുന്നത്. അന്ന് നിരവധി പേർ ഉമ്മൻചാണ്ടിയോട് മത്സരിക്കരുതെന്ന് പറഞ്ഞെങ്കിലും ഉമ്മൻചാണ്ടി അനുസരിച്ചില്ല. 

തിരുവനന്തപുരം: 53 വർഷം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മൂന്നു തവണയാണ്  പതിനായിരത്തിൽ താഴെയായത്. ആദ്യ തെരഞ്ഞെടുപ്പിലും 1987ലും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം പതിനായിരത്തിൽ താഴെയായി. 

1970ൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന പുതുപ്പള്ളിയിൽ ഇഎം ജോർജ്ജിനെതിരെയാണ് ഉമ്മൻചാണ്ടി ആദ്യമായി സ്ഥാനാർത്ഥിയാവുന്നത്. അന്ന് നിരവധി പേർ ഉമ്മൻചാണ്ടിയോട് മത്സരിക്കരുതെന്ന് പറഞ്ഞെങ്കിലും ഉമ്മൻചാണ്ടി അനുസരിച്ചില്ല. മത്സരരം​ഗത്തെത്തിയ ഉമ്മൻചാണ്ടിക്ക് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനായി. പിന്നീട് ഉമ്മൻചാണ്ടിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എൽഡിഎഫ് തരം​ഗത്തിലും വൻവിജയം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് നേടാനായി. 1977ൽ 17,910 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഉമ്മൻചാണ്ടി ഉയർന്നു. 1980ലും 82ലും പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം തുടർന്നു. 1970ന് ശേഷം സിപിഎം സ്ഥാനാർത്ഥി മണ്ഡലത്തിൽ എത്തുന്നത് 87ലാണ്. വിഎൻ വാസവനെ കളത്തിലിറക്കി സിപിഎം ശക്തമായ മത്സരം കാഴ്ച്ചവെക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. അന്ന് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9164 ആയി. 1991ൽ വിഎൻ വാസവൻ എതിർസ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ഉയരുകയായിരുന്നു. 

പള്ളിയിൽ നിന്ന് പ്രാർത്ഥനയോടെ തുടക്കം; പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് ചാണ്ടി ഉമ്മൻ

2001ൽ കോൺ​ഗ്രസ് വിട്ട് ഇടതുപാളയത്തിൽ വന്ന ചെറിയാൻ ഫിലിപ്പിനെ ഇടതുപക്ഷം പരീക്ഷിച്ചുനോക്കി. കേരളം ശ്രദ്ധിച്ച ആ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 12,575 ആയിരുന്നു. തുടർച്ചയായി മൂന്ന് തവണയും ഉമ്മൻചാണ്ടിയെ തൊടാൻ ഇടതിനായില്ല. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2021ൽ ജയ്ക് സി തോമസ് ഉമ്മൻചാണ്ടിയെ വിറപ്പിച്ചു. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെയെത്തിക്കാൻ ജയ്കിന് കഴിഞ്ഞു. ക്രിസ്തീയ സഭകൾക്ക് ഉറച്ച വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ ഓർത്തഡോക്സ്,യാക്കോബായ വിബാ​ഗങ്ങളുടെ വോട്ട് നിർണ്ണായകമാണ്. രാഷ്ട്രീയ സാമൂഹ്യ സമവാക്യങ്ങൾക്കപ്പുറം ഇത്തവണ ഉമ്മൻചാണ്ടിയെന്ന അതികായനായിരിക്കും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ചർച്ചയെന്ന കാര്യത്തിൽ തർക്കമില്ല. 

'മിത്ത് വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കില്ല'; സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് മറുപടി നൽകുമെന്ന് സതീശൻ

https://www.youtube.com/watch?v=ZArwMsf4yYQ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോയ ബസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്ത 10 മാസം പ്രായമായ കുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ചു
എൻഎസ്എസ്-എസ്എൻഡിപി സഹകരണം; 'സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമല്ല, സമുദായ നേതാക്കൾ ബോധമുള്ളവർ', പ്രതികരിച്ച് സജി ചെറിയാൻ