ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും; ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ്

Published : Jun 25, 2026, 01:25 PM IST
ed attack

Synopsis

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ആവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഓ കമ്മീഷണർക്ക് കത്ത് നൽകി.

തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും. ഇതുസംബന്ധിച്ച് കോടതിയിൽ അക്ഷേപ നൽകും. ഇന്നലെ കേസിലെ 9-ാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസിൽ കക്ഷി ചേരുന്നത്. അതേസമയം, കേസിൽ നിലവിലെ പ്രോസിക്യൂഷനെതിരെ പൊലീസും രം​ഗത്തെത്തി. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനാണ് ആവശ്യം. ഇതിൽ മ്യൂസിയം എസ്എച്ച്ഓ കമ്മീഷണർക്ക് കത്ത് നൽകി. ഹരീഷിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലിസ് അപ്പീൽ നൽകും. പ്രതിയെ കസ്‌റ്റഡിയിൽ വേണ്ടന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ മാസപ്പടി കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഒരു പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഇദ്ദേഹം. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ഏറ്റുമുട്ടൽ; മേയറുടെ രാജി ആവശ്യപ്പെട്ട എൽഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും നേർക്കുനേർ; മേയർക്കും കൗൺസിലർമാർക്കും പരിക്ക്
കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു