എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തം: അട്ടിമറിയെന്ന് സംശയം, തീയണച്ചു

Published : Jun 01, 2023, 06:53 AM ISTUpdated : Jun 01, 2023, 07:31 AM IST
എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തം: അട്ടിമറിയെന്ന് സംശയം, തീയണച്ചു

Synopsis

ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ച സംഭവം പുലർച്ചെ 1.45 ഓടെ ആണ് ഉണ്ടായത്. കോച്ചിന്റെ ഭാ​ഗത്തേക്ക് ഒരാൾ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

കണ്ണൂർ: എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ച സംഭവം പുലർച്ചെ 1.45 ഓടെ ആണ് ഉണ്ടായത്. കോച്ചിന്റെ ഭാ​ഗത്തേക്ക് ഒരാൾ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമന  വിഭാഗം എത്തി തീ അണച്ചു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്. 

ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാർസൽ ജീവനക്കാ‍ർ ഉണ്ടായിരുന്നു അവിടെ. വളരെ പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷൻ മാഷോട് വിഷയം അവതരിപ്പിച്ചു. അപ്പോഴേക്കും സൈറൻ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്സാക്ഷി പറയുന്നു. 

ഫറോക്ക് സ്റ്റേഷനിലെ സിഗ്നൽ ബോക്സ്‌ തകർത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി; കരാർ ജീവനക്കാരൻ പിടിയിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ
ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം