Asianet News MalayalamAsianet News Malayalam

ഫറോക്ക് സ്റ്റേഷനിലെ സിഗ്നൽ ബോക്സ്‌ തകർത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി; കരാർ ജീവനക്കാരൻ പിടിയിൽ

ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ വടക്കുവശത്തുള്ള സിഗ്നൽ ബോക്സ് തകർത്ത ഇയാള്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു

Contract worker held for damaging signal box in Farook railway station etj
Author
First Published May 30, 2023, 12:56 PM IST

റെയിൽവേ സിഗ്നൽ ബോക്സ് തകർത്ത റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശി രമേഷി (34)നെയാണ് ആർ പി എഫ്. അറസ്റ്റുചെയ്തത്. ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ വടക്കുവശത്തുള്ള സിഗ്നൽ ബോക്സ് തകർത്ത ഇയാള്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് ആർ പി എഫ് സംഭവത്തേക്കുറിച്ച് പറയുന്നത്. മേയ് 25-നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കോഴിക്കോട് ആർ.പി.എഫ്. ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് ഓട്ടോയുടെ മുകളിലുണ്ടായിരുന്ന ഇരുമ്പ് വലയില്‍ തട്ടി റെയില്‍വേ ഗേറ്റ് തകര്‍ന്നത് കഴിഞ്ഞ ദിവസമാണ്. തുമ്പ റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരു ഭാഗമാണ് പൊട്ടിവീണത്.

റെയിൽവേയുടെ വിനോദ സഞ്ചാര യാത്രക്ക് പോയ മലയാളികൾ ദുരിതത്തിൽ; വെള്ളം പോലും കിട്ടാതെ ദില്ലിയിൽ

അഞ്ചു ദിവസത്തോളം അടച്ചിട്ട് അറ്റകുറ്റപണികൾക്കു ശേഷം ഇന്നലെയാണ് ഗേറ്റ് തുറന്നത്. നിര്‍മാണത്തിലെ അപാകതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റെയില്‍വേ കുറ്റപ്പെടുത്തുന്നത്. ദേശീയ പാതയിൽ നിന്ന് വിഎസ്എസ്സിയിലേക്കുള്ള പാതയായതിനാൽ രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന മേഖലയാണ് ഇവിടം. സംഭവത്തില്‍ ആർക്കും പരിക്കില്ല.

വീടിന് സമീപം റെയിൽവേ ട്രാക്ക്, കളിക്കുന്നതിനിടെ ട്രെയിൻ തട്ടി; വർക്കലയിൽ 2 വയസുകാരന് ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios