
കണ്ണൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന 180 പ്രവാസികളുമായി കണ്ണൂരിൽ ആദ്യ വിമാനമെത്തി. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ്ങ് 737 വിമാനമാണ് കണ്ണൂരിലെത്തിയത്. 20 ഗർഭിണികൾ, 5 കുട്ടികൾ , 43 അടിയന്തര ചികിത്സ ആവശ്യമുള്ളവർ തുടങ്ങിയവരും യാത്രക്കാരിൽ ഉൾപ്പെടുന്നു. ഇവരെ കൊണ്ടുവരാനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പത്തരക്കാണ് വിമാനം പുറപ്പെട്ടിരുന്നത്.
ദുബായിൽ നിന്നും എത്തിയ 180 യാത്രക്കാരിൽ 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് ജില്ലക്കാരുമാണ്. സമൂഹിക അകലം പാലിച്ച് 20 പേർ വീതമുള്ള സംഘമായാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കുക. തുടർന്ന് റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിനായി അഞ്ച് മെഡിക്കൽ ഡെസ്ക്കുകളും വിമാനത്താവളത്തിൽ സജ്ജമാണ്.
രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെയാകും ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റുക. മറ്റ് യാത്രക്കാർ ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് പോകണം. ഓരോ ജില്ലകളിലേക്കും പോകേണ്ടവർക്കായി പുറത്ത് കെഎസ്ആർടിസി ബസുകളുണ്ടാകും. വീടുകളിൽ നീരിക്ഷണത്തിൽ കഴിയേണ്ട ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവർക്ക് പോകാൻ പെയ്ഡ് ടാക്സി സൗകര്യവുമുണ്ട്. ഇനിയും അറുപതിനായിരത്തിലേറെ പ്രവാസികളാണ് കണ്ണൂരിലേക്ക് വരാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam