കേരളത്തിലും കൂട്ടപ്പലായനം: കിലോമീറ്ററുകൾ നടന്നെത്തിയ അതിഥി തൊഴിലാളികളെ അതിർത്തിയിൽ തടഞ്ഞു

Web Desk   | Asianet News
Published : May 12, 2020, 07:20 PM ISTUpdated : May 12, 2020, 07:42 PM IST
കേരളത്തിലും കൂട്ടപ്പലായനം: കിലോമീറ്ററുകൾ നടന്നെത്തിയ അതിഥി തൊഴിലാളികളെ അതിർത്തിയിൽ തടഞ്ഞു

Synopsis

മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തം. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്

കാസർകോട്: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കേരള അതിർത്തി കടക്കാനായി നടക്കുന്നു. കാസർകോടാണ് സംഭവം. തലപ്പാടി അതിർത്തി കടന്ന് മംഗലാപുരത്തേക്കാണ് 200 ഓളം അതിഥി തൊഴിലാളികൾ നടക്കുന്നത്. മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തം.

ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. അകലം പാലിച്ച് വരിവരിയായാണ് നടപ്പ്. കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിൽ താമസിച്ച് വന്ന ഉത്തർപ്രദേശ് സ്വദേശികളാണ് മടങ്ങുന്നത്. മംഗലാപുരത്ത് നിന്നും ഉത്തർപ്രദേശിലേക്ക് ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നടന്ന് പ്രധാനപാതയിൽ ഒത്തുചേർന്നു. വീണ്ടും നടത്തം തുടരുകയായിരുന്നു. തലപ്പാടിയിൽ വച്ച് ഇവരെ പൊലീസ് തടഞ്ഞിരിക്കുകയാണ്. പാസിനെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഇവർക്ക് അറിയില്ലെന്നാണ് ലഭിക്കുന്ന വിവരം. നാളെ മംഗലാപുരത്ത് നിന്നും ഉത്തർപ്രദേശിലേക്ക് ട്രെയിനുണ്ടെന്നാണ് ഇവർക്ക് ലഭിച്ച വിവരം. കേരളത്തിൽ യാത്ര പുറപ്പെടുന്ന ജില്ലയിലെ കളക്ടറുടെ അനുമതിയില്ലാതെ വരുന്നവർക്ക് കർണ്ണാടകത്തിലേക്ക് പ്രവേശനം ലഭിക്കില്ല.

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം