രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസും ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

Published : Dec 12, 2025, 10:46 AM IST
rahul mamkootathil

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥ.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം സിറ്റി കമ്മീഷണർ അന്വേഷിച്ചിരുന്ന കേസാണ് ഇപ്പോൾ ക്രൈബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥ.

രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സം​ഗകേസിന്റെ അന്വേഷണ ചുമതലയും എസ്പി പൂങ്കുഴലിക്കാണ്. പരാതിക്കാരിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. രണ്ടാമത്തെ ബലാത്സം​ഗ കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പാലക്കാട് കുന്നത്തൂര്‍മേടിൽ വോട്ട് ചെയ്യാനും എത്തിയിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: 'ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലം'; എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി
തിരുവനന്തപുരം കോര്‍പറേഷനിൽ 45 സീറ്റ് ഉറപ്പ്, 10 സീറ്റിൽ കനത്ത പോരാട്ടമെന്ന് സിപിഎം കണക്ക്; അവലോകന യോഗത്തില്‍ നേതാക്കൾ തമ്മില്‍ വാഗ്വാദം, പോര്‍വിളി