ആശങ്ക; കടലിന് നടുവിൽ ബോട്ട് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വിവരം കിട്ടിയ സ്ഥലത്ത് ബോട്ടില്ല, തെരച്ചിൽ തുടരുന്നു

Published : Nov 21, 2024, 09:58 AM ISTUpdated : Nov 21, 2024, 10:15 AM IST
ആശങ്ക; കടലിന് നടുവിൽ ബോട്ട് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വിവരം കിട്ടിയ സ്ഥലത്ത് ബോട്ടില്ല, തെരച്ചിൽ തുടരുന്നു

Synopsis

ഇവർ ബോട്ടിന് അടുത്ത് എത്തിയപ്പോൾ സ്ഥലത്ത് ബോട്ട് ഉണ്ടായിരുന്നില്ല. സഫ മോൾ എന്ന ഫൈബർ വള്ളമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കുടുങ്ങിയത്. 

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ഉൾക്കടലിൽ കുടുങ്ങിയ ബോട്ട് ഇതുവരേയും കണ്ടെത്തിയില്ല. ഇന്നലെയാണ് ബോട്ട് കാണാതായത്. ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹായത്തിന് മറ്റു ബോട്ടുകാരെ വിളിച്ചിരുന്നു. ഇവർ ബോട്ടിന് അടുത്ത് എത്തിയപ്പോൾ സ്ഥലത്ത് ബോട്ട് ഉണ്ടായിരുന്നില്ല. സഫ മോൾ എന്ന ഫൈബർ വള്ളമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കുടുങ്ങിയത്. 

ബോട്ട് ഡ്രൈവർ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കൂര്യക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ്, ഒഡിഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിൽ ഉള്ളത്. കഴിഞ്ഞ 17 നാണ് ഇവർ കടലിൽ പോയത്. വയർലസ് സന്ദേശം കിട്ടിയ സ്ഥലം കേന്ദ്രീകരിച്ചു തീരദേശ പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

കുപ്പിവെള്ളത്തിന് എംആർപിയുടെ ഇരട്ടി ഈടാക്കിയ കഫേക്കെതിരെ വിധി; പരാതിക്കാരന് 7000 രൂപയും 9 ശതമാനം പലിശയും നൽകണം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും