വിദേശിയുടെ അടിവസ്ത്രം കോടതിയിൽ നിന്നെടുത്ത് വെട്ടി ചെറുതാക്കി; ആന്റണി രാജുവിന് തിരിച്ചടിയാവുന്നത് 1990ലെ കേസ്

Published : Nov 20, 2024, 02:53 PM ISTUpdated : Nov 20, 2024, 03:01 PM IST
വിദേശിയുടെ അടിവസ്ത്രം കോടതിയിൽ നിന്നെടുത്ത് വെട്ടി ചെറുതാക്കി; ആന്റണി രാജുവിന് തിരിച്ചടിയാവുന്നത് 1990ലെ കേസ്

Synopsis

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഓസ്ട്രേലിയൻ പൗരൻ ആന്‍ഡ്രൂസ് സെൽവദോർ സെർവലിയാണ് അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായത്. 

തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ 34 വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണയാണ് ആരംഭിക്കാൻ പോകുന്നത്. തുടക്കം മുതുൽ അട്ടിമറി നടന്ന കേസിൻ്റെ ഓരോ നാള്‍ വഴിയും വിചിത്രമാണ്. വിദേശ പൗരൻ ഉള്‍പ്പെടുന്ന ലഹരികേസ് അന്വേഷിച്ച എസ്പി ജയമോഹൻെറയും മുൻ ഡിജിപി സെൻകുമാറിൻ്റേയും ഇടപെടലാണ് തേഞ്ഞുമാഞ്ഞു പോയ കേസിൽ നിർണായകമായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഓസ്ട്രേലിയൻ പൗരൻ ആന്‍ഡ്രൂസ് സെൽവദോർ സെർവലിയാണ് അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായത്. 1990 ഏപ്രിൽ നാലിനായിരുന്നു സംഭവം. പൂന്തുറ സിഐയായിരുന്ന ജയമോഹനാണ് കേസന്വേഷിച്ച തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ലഹരിമരുന്നും, അടി വസ്ത്രവുമായിരുന്നു പ്രധാന തൊണ്ടിമുതലുകള്‍. ഇതുകൂടാതെ വിദേശിയിൽ നിന്നും പിടിച്ച വസ്ത്രങ്ങളും ടേപ്പ് റിക്കോർഡറുമെല്ലാം കോടതിയിൽ നൽകി. തിരുവനന്തപുരം സെഷൻസ് കോടതി വിദേശ പൗരനെ ശിക്ഷിച്ചു. പക്ഷേ ഹൈക്കോടതി അപ്പീലിൽ ഓസ്ട്രേലിയൻ പൗരനെ വെറുതെവിട്ടു. ലഹരി ഒളിപ്പിച്ച അടിവസ്ത്രം പ്രതിയുടെതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. ജയിൽ മോചിതനായ ആൻഡ്രൂസ് വിദേശത്തേക്ക് പോയി. 

പ്രമുഖ ക്രിമിനൽ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആൻറണി രാജുവാണ് കേസ് നടത്തിയത്. പ്രതിക്കൂട്ടിലായ അന്വേഷണ ഉദ്യോഗസ്ഥൻ അന്നത്തെ ഡിജിപി രാജ് ഗോപാൽ നാരായണന് പരാതി നൽകി. ഹൈക്കോടതി വിജിലൻസിൻ്റെ അന്വേഷണത്തിൽ അട്ടിമറി സംശയിച്ചു. ഹൈക്കോടതിയുടെ അന്വേഷണ റിപ്പോ‍ർട്ടിൻെറ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോടതി ശിരസ്താർ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. പിന്നെയും അട്ടിമറി, തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു. അന്ന് എംഎൽഎയായിരുന്നു ആൻറണിരാജു. ദക്ഷിണമേഖല ഐജിയായ സെൻകുമാർ ചുമതലേറ്റപ്പോള്‍ കേസ് വീണ്ടും അന്വേഷിച്ചു. നിർണായകമായത് ഫൊറൻസിക് റിപ്പോർട്ടാണ്. അടിവസ്ത്രം വെട്ടിചെറുതാക്കി മറ്റൊരു നിറത്തിലുള്ള നൂൽകൊണ്ട് തുന്നി ചേർത്തതാണെന്ന് റിപ്പോർട്ട് വന്നു. വിദേശത്ത് തിരിച്ചുപോയ ആൻഡ്രൂസിനെ കൊലക്കേസിൽ മെൽബെൻ പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് കൈക്കൂലി നൽകിയ അട്ടിമറി നടത്തിയത് കൂട്ടിപ്രതിയോട് ആൻഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഇൻറർപോള്‍ വഴി കേരള പൊലിസിനെയും അറിയിച്ചു. തെളിവുകളെല്ലാം പുറത്തുവന്നതോടെ ആൻറണി രാജുവിനെയും തൊണ്ടി ക്ലർക്കായ ജോസിനെയും പ്രതിയാക്കി പൊലീസ് 2006ൽ കുറ്റപത്രം സമർപ്പിച്ചു. 

വിദേശപൗരൻ്റെ സ്വകാര്യവസ്തുക്കള്‍ വാങ്ങാനുള്ള അപേക്ഷയുടെ മറവിലാണ് തൊണ്ടിമുതൽ പുറത്തെടുത്ത് വെട്ടിചെറുതാക്കിയതെന്നാണ് കുറ്റപത്രം. 2006ൽ സമർപ്പിച്ച കുറ്റപത്രം വിചാരണക്കായി നെടുമങ്ങാട് കോടിയിലേക്ക് മാറ്റി. പ്രതികള്‍ ഹാജരാകാത്ത കേസ് പലവട്ടം മാറ്റിവയ്ക്കുകയായിരുന്നു. 2022വരെ എങ്ങും തൊടാതെ കേസ് നീളുന്നത് പുറത്തുവന്നതിന് പിന്നാലെയാണ് ആൻറണിരാജു ഹൈക്കോടതയെ സമീപിച്ചത്. നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി ആൻറണി രാജുവിന് അനുകൂല ഉത്തരവ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായെങ്കിലും അപ്പീലിൽ സുപ്രിം കോടതിയിൽ ആൻറണി രാജുവിനുണ്ടായത് കനത്ത തിരിച്ചടിയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രസർക്കാർ ഉത്തരവിറക്കി, കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജനുവരി 9 ന് ജസ്റ്റിസ് സൗമെൻ സെൻ ചുമതലയേൽക്കും
ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്