വയനാട്ടിൽ വളർത്തു മൃ​ഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് ഉത്തരവ്

Published : Oct 12, 2022, 03:46 PM ISTUpdated : Oct 12, 2022, 03:49 PM IST
വയനാട്ടിൽ വളർത്തു മൃ​ഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് ഉത്തരവ്

Synopsis

കടുവ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ചീരാൽ വില്ലേജിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

വയനാട്: വയനാട് ചീരാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ ഉത്തരവ്. പ്രദേശത്ത് കൂടുതൽ കുടുകൾ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ  രണ്ടാഴ്ച്ചയിലധികമയി  മുണ്ടക്കൊല്ലി, വല്ലത്തൂർ, കരിവള്ളി പ്രദേശങ്ങളിൽ കടുവ ഏഴ് പശുക്കളെയാണ് ആക്രമിച്ചു കൊന്നത്. കടുവ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ചീരാൽ വില്ലേജിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ മാർച്ച് നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7 പശുക്കളെയാണ് കടുവ കൊന്നത്. കടുവ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിരാൽ ഗ്രാമം. നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് മാർച്ചിൽ അണി നിരന്നത്. ചീരാൽ വില്ലേജ് പരിധിയിലാണ് ജനകീയ കൂട്ടായ്മ ഹർത്താൽ ആചരിച്ചത്. 

വളർത്തു മൃഗങ്ങൾക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. മുണ്ടകൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിൻ്റെ പശുവിനെ കൊന്നു. രണ്ട് പശുക്കൾക്ക് പരിക്കേറ്റു. മേഖലയിൽ രണ്ടാഴ്ചയായി കടുവ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്ന് വളർത്തുമൃഗങ്ങളെയാണ് ഇതുവരെ കടുവ കൊന്നത്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ് നാട്ടുകാർക്ക് ഉറപ്പു നൽകി. നഷ്ടപരിഹാര തുക ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചു. വനയോരത്തെ കാട് വെട്ടി തെളിക്കാനും, രാത്രി വനം വകുപ്പിൻ്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനമായി.

ചീരാൽ വില്ലേജ് പരിധിയിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ നടത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മുണ്ടക്കൊല്ലി, പഴൂർ തുടങ്ങി പ്രദേശത്ത് നിന്ന് ഏഴ് പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്. വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല. 


 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'