യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാനാകില്ലെന്ന് ഡോക്ടര്‍മാര്‍

Published : Mar 14, 2019, 12:15 PM ISTUpdated : Mar 14, 2019, 12:17 PM IST
യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാനാകില്ലെന്ന് ഡോക്ടര്‍മാര്‍

Synopsis

പെൺകുട്ടിയുടെ ആരോഗ്യ  നിലയിൽ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററിൽ  നിന്ന് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ

തിരുവല്ല: തിരുവല്ലയിൽ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യ  നിലയിൽ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററിൽ  നിന്ന് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ ആളുടെ  ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പ്രതി അജിന്‍ ജെറി പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ പെൺ കുട്ടിയുടെ അച്ഛന്‍റെ ഫോണിൽ വിളിച്ചും  പെൺകുട്ടിയെ പറ്റി അന്വേഷിച്ചിരുന്നു. 

നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിശക്ത മഴ വരുന്നു; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും, പെരിയാർ തീരത്ത് ജാഗ്രത വേണം
രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ ആശങ്ക; സർക്കാരിന്റെ ഭാവി നിലപാടുകളിൽ സംശയമെന്ന് സിപിഐ