
തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. കേന്ദ്രസർക്കാരിനെതിരായ ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രമേയം. പ്രമേയത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും പ്രധാനമാണ്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam